കോട്ടയം: കോട്ടയത്തിന്റെ സ്വന്തം പ്രൊ.സി.ആർ.ഓമനക്കുട്ടനെ കുട്ടികളുടെ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അക്ഷരനഗരി ഇന്ന് അനുസ്മരിക്കും.
24ന് വൈകിട്ട് നാലിന് കുട്ടികളുടെ ലൈബ്രറി പാർക്ക് ശ്രുതി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓമനസ്മൃതിയിൽ മീഡിയ അക്കാദമി മുൻ ചെയർമാൻ തോമസ് ജേക്കബ്, സരേഷ് കുറുപ്പ്, കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ, നഗരസഭാ വൈസ് ചെയർമാൻ ബി.ഗോപകുമാർ, ആർട്ടിസ്റ്റ് സുജാതൻ, പി.ആർ ഹരിലാൽ ,കുട്ടികളുടെ ലൈബ്രറി എക്‌സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ, വനം വികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ ലതികാ സുഭാഷ്, ചിത്രാ കൃഷ്ണൻകുട്ടി, എം.ജി ശശിധരൻ, മോനി കാരാപ്പുഴ, എസ്.ജയകൃഷ്ണൻ തുടങ്ങി അടുത്തറിഞ്ഞവരും അഭ്യുദയകാംക്ഷികളും അനുസ്മരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |