കോഴിക്കോട്: ഇന്നലെ രാവിലെ ഫലം ലഭിച്ച 5 സാമ്പിളുകളുടെ ഫലം നെഗറ്റീവായി. അതേസമയം, നിപ സമ്പർക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവർത്തകയുടെ പരിശോധനാഫലവും നെഗറ്റീവായി. ഇവർക്ക് പനി തുടങ്ങിയ രോഗ ലക്ഷണങ്ങളുള്ളതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ഇന്നലെ പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. നിപ പോസിറ്റീവായി ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്പർക്കപ്പട്ടികയിലുള്ള 915 പേരാണ് ഐസൊലേഷനിലുള്ളത്. കോൾ സെന്ററിൽ ഇന്നലെ 37 ഫോൺ കോളുകളാണ് വന്നത്. ഇതുവരെ 1,348 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടു. ഐസൊലേഷനിൽ കഴിയുന്നവർ ആരോഗ്യവകുപ്പിന്റെ നിർദ്ദേശമനുസരിച്ച് 21 ദിവസം ഐസൊലേഷനിൽ കഴിയണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഓൺലൈനായി ചേർന്ന നിപ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |