തിരുവനന്തപുരം: പ്രശസ്ത സംവിധായകൻ കെ.ജി. ജോർജിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഗായിക കെ.എസ്.ചിത്ര. ഏറെ ഞെട്ടലോടെയാണ് കെ.ജി. ജോർജ് സാറിന്റെ നിര്യാണത്തെക്കുറിച്ച് അറിഞ്ഞത്. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകളിൽ താൻ പാടിയിട്ടുണ്ട്. മിക്കവാറും എല്ലാ റെക്കോഡിംഗിനും അദ്ദേഹം വരുമായിരുന്നു. എപ്പോഴും ശാന്തനായി കാണപ്പെടുന്ന ആളായിരുന്നു സാർ. ഒരിക്കലും വെപ്രാളമോ ദേഷ്യമോ ഉണ്ടാകുമായിരുന്നില്ല. ഏതൊരു സാഹചര്യത്തിലും വളരെ ശാന്തനായിരിക്കുന്ന ആളാണ്. റെക്കോഡിംഗ് വേളയിൽ പാടുമ്പോൾ വളരെയധികം പ്രോത്സാഹിപ്പിക്കും. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും ചിത്ര പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |