മാഡ്രിഡ് : കിഴക്കൻ സ്പെയിനിൽ കാളയോട്ട മത്സരത്തിനിടെ കാളയുടെ കുത്തേറ്റ 61കാരന് ദാരുണാന്ത്യം. ഇയാളുടെ 63കാരനായ സുഹൃത്തിന് ഗുരുതര പരിക്കേറ്റു. ശനിയാഴ്ച വാലൻഷ്യ മേഖലയിലെ പാബ്ലോ ഡീ ഫർനൽസ് പട്ടണത്തിൽ നടന്ന പരിപാടിയ്ക്കിടെയായിരുന്നു സംഭവം. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ 63കാരനെ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ഇന്നലെ മരണം സംഭവിച്ചു. സ്പെയിനിൽ കാളയോട്ട മത്സരങ്ങൾക്കിടെയുള്ള മരണങ്ങളും പരിക്കേൽക്കലും പതിവാണ്. തെരുവുകളിലേക്ക് സ്വതന്ത്രമാക്കപ്പെടുന്ന കാളകൾക്ക് പിന്നാലെ ആളുകൾ ഓടുന്ന നൂറുകണക്കിന് പരിപാടികളാണ് സ്പെയിനിൽ പ്രതിവർഷം സംഘടിപ്പിക്കുന്നത്. ഇത്തരം വിനോദങ്ങൾ മനുഷ്യർക്കും മൃഗങ്ങൾക്കും വരുത്തിയേക്കാവുന്ന അപകടങ്ങൾ ചൂണ്ടിക്കാട്ടി മൃഗസംരക്ഷണ സംഘടനകൾ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. കാളയോട്ട വിനോദത്തെ പല നഗരങ്ങളും പ്രധാന വരുമാന മാർഗ്ഗമായാണ് കാണുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |