തൃശൂർ : രാഷ്ട്രീയ സ്വയംസേവക സംഘം ജന്മശതാബ്ദിയുടെ ഭാഗമായി മഹിള സമന്വയത്തിന്റെ നേതൃത്വത്തിൽ ജില്ലാ സമ്മേളനം 'ശക്തി ' 28 ന് നടക്കും. ചേർപ്പ് സി.എൻ.എൻ ബോയ്‌സ് സ്‌കൂളിൽ രാവിലെ പത്തിന് തൃശൂർ ചിന്മയ മിഷൻ സ്വാമിനി സംഹിതാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം അദ്ധ്യക്ഷ എം.എസ്. സമ്പൂർണ അദ്ധ്യക്ഷയാകും. രാജ്യപുരോഗതിക്ക് സ്ത്രീകൾക്കുള്ള പങ്ക് എന്ന വിഷയത്തിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജെ. പ്രമീളാദേവി മുഖ്യപ്രഭാഷണം നടത്തും. 11.45ന്
സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് വകുപ്പ് മേധാവി ഡോ. ലക്ഷ്മി ശങ്കർ ഉദ്ഘാടനം ചെയ്യും. മാതൃശക്തി സംസ്ഥാന വൈസ് പ്രസിഡന്റ് കനകവല്ലി ടീച്ചർ അദ്ധ്യക്ഷയാകും. ഭാരതത്തിന്റ സ്ത്രീ കാഴ്ചപ്പാട് എന്ന വിഷയത്തിൽ മഹിള സമന്വയം സംസ്ഥാന സംയോജക അഡ്വ. അഞ്ജന ദേവി പ്രഭാഷണം നടത്തുമെന്ന് സ്വാഗത സംഘം അദ്ധ്യക്ഷ എം.എസ്. സമ്പൂർണ, കൺവീനർ കനകം സുധകരൻ, സംയോജക ദിവ്യ ശ്യാമപ്രസാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |