തിരുവനന്തപുരം: വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ അനുമോദിക്കുന്നതിന് കേരളകൗമുദി ഏർപ്പെടുത്തിയ എക്‌സലൻസ് അവാർഡ് വിതരണം ഇന്ന് നടക്കും. വൈകിട്ട് 4.30ന് മാസ്കോട്ട് ഹോട്ടലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവാർഡുകൾ വിതരണം ചെയ്യും. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും.
കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി ആമുഖ പ്രഭാഷണവും വി.കെ. പ്രശാന്ത് എം.എൽ.എ ആശംസാപ്രസംഗവും നടത്തും. യൂണിറ്റ് ചീഫ് എസ്. വിക്രമൻ സ്വാഗതം പറയും. ഡോ. ഹരീഷ് (ഡി റെനോണ ബയോടെക് പ്രൈവറ്റ് ലിമിറ്റഡ്), എ.ആർ. രേഖ (ആദിരേഖ ആയുർവേദ), കേണൽ രാജീവ് മണ്ണലി (പ്രതിരോധം), ഡോ. എൻ. പ്രതാപ് കുമാർ (കാർഡിയോളജിസ്റ്റ്, മെഡിട്രിന ഗ്രൂപ്പ് ഒഫ് ഹോസ്‌പിറ്റൽസ്), റോബിൻ രാജേഷ് (പ്രീമിയം റിന്യൂവബിൾസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്), രത്നാകരൻ വിശ്വനാഥൻ (രത്നകലാ ഗ്രൂപ്പ്), മുഹമ്മദ് മദനി (എ.ബി.സി മെർക്കന്റൈൽ ഗ്രൂപ്പ്), വിനോദ് (എ.എസ്.ജി ഐ ഹോസ്‌പിറ്റൽസ്), ചാർളി വർഗീസ് (കെ.ടി.ഇ ടൂർസ്), ഷൈൻ വാസുദേവൻ (ആത്മ കെയർ), ജിജി ജോസഫ് (മദർ തെരേസ ഫൗണ്ടേഷൻ ഒഫ് ഇന്ത്യ), ഡോ. ടി.ടി. പ്രവീൺ (മൈക്കിൾ ചാരിറ്റബിൾ ട്രസ്റ്റ്), ഡി. മോഹനൻ (എഴുത്തുകാരൻ) എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങും. കേരളകൗമുദി എക്‌സലൻസ് അവാർഡിനെക്കുറിച്ചുള്ള വീഡിയോ പ്രദർശനവും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |