ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരനായ ഗായകനാണ് നജീം അർഷാദ്. ഒരുപിടി നല്ല ഗാനങ്ങളും അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു. കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്റ്റാറിൽ ഇത്തവണ അതിഥിയായെത്തിയിരിക്കുന്നത് നജീം അർഷാദാണ്. അദ്ദേഹം തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
റിയാലിറ്റി ഷോയിൽ വിജയിയായതിന് ലഭിച്ച ഫ്ലാറ്റിലേക്കാണ് അവതാരകയും സംഘവും പോയത്. തന്റെ കുടുംബ വിശേഷങ്ങളും വർക്കുകളെക്കുറിച്ചുമൊക്കെ അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. പ്രോഗ്രാമിന് പോകുന്നതിന് മുമ്പ് സൗണ്ട് ഓപ്പറേറ്റർമാരെക്കുറിച്ച് അന്വേഷിക്കാറുണ്ടെന്ന് നജീം അർഷാദ് പറയുന്നു.
പാടുകയെന്നതാണ് കൂടുതൽ കംഫർട്ടബിളെന്ന് അദ്ദേഹം വ്യക്തമാക്കി. 'നമ്മൾ വളരെ ഡെഡിക്കേറ്റ് ചെയ്തിട്ടായിരിക്കും ഒരു പാട്ട് പാടുക. പ്രൊഡ്യൂസർ സൈഡിൽ നിന്നോ മറ്റോ എന്തെങ്കിലും ഒരു നെഗറ്റീവ് പറഞ്ഞാൽ ചിലപ്പോൾ ആ പാട്ട് കട്ടാവുമായിരിക്കും. പിന്നെ ആക്ടർക്ക് വോയിസ് ചേരാത്തതുകൊണ്ടും ഗായകരെ മാറ്റും. ഒരുപാട് അനുഭവമുണ്ട്.'- നജീം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |