കുറവിലങ്ങാട്: ഉഴവൂർ ടൗണിലെ ഗതാഗതക്കുരുക്കിന്റെ പശ്ചാത്തലത്തിൽ ഉഴവൂർ ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച മിനിബൈപാസ് റോഡ് വികസന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. നിർവഹിച്ചു.
ഉഴവൂർ ഇടക്കോലി റോഡിലെ എൻ.എസ്.എസ്. കരയോഗം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ഉഴവൂർ വെളിയന്നൂർ റോഡിലെ ഒറ്റത്തെങ്ങാടി ജംഗ്ഷനിൽ അവസാനിക്കുന്ന ഗ്രാമീണ റോഡ് ഉഴവൂർ ടൗൺ മിനി ബൈപാസ് റോഡായി നവീകരിക്കുന്നതിനുള്ള വികസന പദ്ധതിയാണ് എം.ൽ.എ. ഫണ്ടിൽ ഉൾപ്പെടുത്തി നടപ്പാക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇതിനായി 30 ലക്ഷം രൂപയാണ് എം.എൽ.എ. ഫണ്ട് അനുവദിച്ചിട്ടുള്ളത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം. മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മേരി സജി, ഏലിയാമ്മ കുരുവിള, സൈമൺ ഒറ്റത്തെങ്ങാടി, യു.എൻ. ഗോപാലൻ നായർ, എബ്രഹാം കൈപ്പാറേട്ട് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |