കൊച്ചി: ഓൺലൈൻ ലോട്ടറിയുടെ പേരിൽ എറണാകുളം സ്വദേശിയായ വീട്ടമ്മയിൽനിന്ന് 1.12 കോടി രൂപ തട്ടിയെടുത്ത കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ജാർഖണ്ഡ്, ഛത്തീസ്ഗഢ് സ്വദേശികളാണ് പ്രതികൾ.
കേസിൽ റാഞ്ചിയിൽനിന്ന് അറസ്റ്റിലായ പ്രതികൾ ബിഹാർ സ്വദേശികളായ ജ്യോതിഷ്‌കുമാർ, മോഹൻകുമാർ, അജിത്കുമാർ, റാഞ്ചി സ്വദേശി നീരജ്കുമാർ എന്നിവരെ റിമാൻഡ് ചെയ്തു. സ്‌നാപ്ഡീലിന്റെ ഉപഭോക്താക്കൾക്കായി സ്‌നാപ്ഡീൽ ലക്കിഡ്രോ എന്നപേരിൽ നടത്തിയ നറുക്കെടുപ്പിൽ ഒന്നരക്കോടി രൂപ സമ്മാനം ലഭിച്ചതായി വീട്ടമ്മയെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |