പന്തളം: പന്തളം ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ ബ്ലോക്കാക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള ബ്ലോക്ക് പരിധിയിലെ എല്ലാ ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും യോഗം ബ്ലോക്ക് പ്രസിഡന്റ് പോൾരാജൻ ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് അശ്വതി വിനോജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ അജിത്കുമാർ ക്ലാസെടുത്തു. ജില്ലാ പഞ്ചായത് അംഗം ആർ അജയകുമാർ , ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷിജ .ടി ടോജി .തുമ്പമൺ പഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ, വൈസ് പ്രസിഡന്റ് തോമസ് വർഗീസ്, ബ്‌ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എം. മധു , ക്ഷേമകാര്യ ചെയർപേഴ്‌സൺ ലീന സി പി , മെമ്പർമാരായ രേഖ അനിൽ. ലാലി ജോൺ .രജിത കുഞ്ഞുമോൻ .അനില എസ് നായർ, സന്തോഷ്‌കുമാർ .ജൂലി ദിലീപ് .നവകേരളമിഷൻ ജില്ലാ കോർഡിനേറ്റർ അനിൽകുമാർ .എ ഡി സി .രാജ്കുമാർ , കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ ആതിര , ശുചിത്വമിഷൻ ജില്ലാ അസിസ്റ്റന്റ് കോർഡിനേറ്റർ ആദർശ്, ക്‌ളീൻ കേരള. ജില്ലാ മാനേജർ ദിലീപ്കുമാർ , ബ്ലോക്ക് സെക്രട്ടറി എ.സനൽകുമാർ , ബ്‌ളോക്ക് ജോയിന്റ് സെക്രട്ടറി അമ്പിളി എസ് നായർ , എന്നിവർ സംസാരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷ് മോൻ സ്വാഗതവും എസ്റ്റൻഷൻ ഓഫീസർ പി.ജി .കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |