തിരുവനന്തപുരം: നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉന്നതവിദ്യാഭ്യാസരംഗത്ത് തുറന്നിടുന്ന ഭാവിസാദ്ധ്യതകൾ ചർച്ച ചെയ്യാൻ ഐ.എച്ച്.ആർ.ഡി സംഘടിപ്പിക്കുന്ന കേരളത്തിലെ ആദ്യ അന്താരാഷ്ട്ര കോൺക്ലേവ് 30നും ഒക്ടോബർ ഒന്നിനുമായി ഐ.എം.ജിയിൽ നടത്തും. വിവിധ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുമെന്ന് മന്ത്രി ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിർമിതബുദ്ധി വിദ്യാഭ്യാസരംഗത്ത് വരുത്തുന്ന മാറ്റങ്ങളെയും പരിണിതഫലങ്ങളെയും കുറിച്ച് കോൺക്ലേവ് ചർച്ചചെയ്യും. സമ്മേളനത്തിനു മുന്നോടിയായി ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജുകൾ, അപ്ലൈഡ് സയൻസ് കോളേജുകൾ, പോളിടെക്നിക്കുകൾ, എക്സ്‌റ്റെൻഷൻ സെന്ററുകൾ, ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകൾ എന്നിവിടങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കും. ചാറ്റ് ജി.പി.ടി, ഡാൽ ഇ, ബാർഡ് തുടങ്ങിയവയെക്കുറിച്ചാണ് ശില്പശാലകൾ. വിദ്യാർത്ഥികൾക്കായി നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ആപ്പ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം മത്സരങ്ങളുമുണ്ട്.
കോൺക്ലേവിൽ രജിസ്ട്രേഷൻ വഴി ഓൺലൈനായും 150 പേർക്ക് നേരിട്ടും പങ്കെടുക്കാം.. വിവരങ്ങൾക്ക് https://icgaife.ihrd.ac.in/. ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ.വി.എ.അരുൺകുമാറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |