തൊടുപുഴ: വീട്ടിൽ ഒറ്റയ്ക്ക് അബോധവസ്ഥയിൽ കിടന്ന വീട്ടമ്മയെ ഫയർഫോഴ്‌സിനെ നേതൃത്വത്തിൽ വീടിനെ വാതിൽ പൊളിച്ച് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചു. കരിമണ്ണൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഉപ്പുതോട് കോഴിക്കാട്ട് ജാൻസിയെയാണ് (48) രക്ഷിച്ചത്. ചൊവ്വാഴ്ച രാത്രി 7.40നായിരുന്നു സംഭവം. ചൊവ്വാഴ്ച തിരുവനന്തപുരത്തും പാലായിലും പഠിക്കുന്ന മക്കൾ ജാൻസിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിക്കാതെ വന്നതോടെ സംശയം തോന്നി കരിമണ്ണൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും അകത്തു നിന്ന് പൂട്ടിയതിനാൽ തുറക്കാൻ സാധിച്ചില്ല. തുടർന്ന് തൊടുപുഴ ഫയർഫോഴ്‌സെത്തി വീടിന്റെ പിൻഭാഗത്തുള്ള വാതിൽ തകർത്ത് അകത്ത് പ്രവേശിക്കുകയായിരുന്നു. പ്രമേഹ രോഗിയായ ജാൻസി ഈ സമയം അബോധാവസ്ഥയിലായിരുന്നു. തടർന്ന് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ഉടൻ തന്നെ ആംബുലൻസിൽ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചു. വീട്ടമ്മ സുഖം പ്രാപിച്ചുവരുന്നു. സ്റ്റേഷൻ ഓഫീസർ അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ടി.എസ്. അലിയാർ, ഫിയർ ആന്റ് റസ്ക്യൂ ഓഫീസർമാരായ ജൂബി തോമസ്, ബിബിൻ എ. തങ്കപ്പൻ, വിവേക്, ഫയർ ആന്റ് റസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ സ്റ്റോജൻ ബേബി, സുനിൽ എം. കേശവൻ എന്നിവർ ചേർന്നാണ് വീട്ടമ്മയെ രക്ഷപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |