കണ്ണൂർ: നാഷണൽ ആയുഷ് മിഷനിൽ ഡോക്ടറുടെ താത്കാലിക ഒഴിവിലേക്ക് തന്റെ പഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യു കൈക്കൂലി വാങ്ങിയെന്ന ആരോപണം തെറ്റെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്.
ഗൂഢാലോചന പുറത്ത് കൊണ്ടുവരണം. അത് തന്റെയും ആരോഗ്യ വകുപ്പിന്റെയും ആവശ്യമാണ്. അഖിൽ മാത്യു ബന്ധുവല്ലെന്നും വീണ ജോർജ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രൈവറ്റ് സെക്രട്ടറിയോടാണ് പേഴ്സണൽ സ്റ്റാഫ് അംഗം കൈക്കൂലി വാങ്ങിയെന്ന് ഓഫീസിന് പുറത്ത് നിന്നൊരാൾ പരാതി പറഞ്ഞത്.പ്രൈവറ്റ് സെക്രട്ടറി ഇക്കാര്യം അറിയിച്ചപ്പോൾ പരാതിക്കാരനോട് രേഖാമൂലം പരാതി നൽകാൻ ആവശ്യപ്പെട്ടു. സെപ്തംബർ 13ന് റജിസ്റ്റേർഡായി ലഭിച്ച പരാതിയിൽ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ പണം വാങ്ങിയെന്ന് ഉണ്ടായിരുന്നു. തുടർന്ന് അദ്ദേഹത്തോട് വിശദീകരണം തേടി. ആരോപണം തെറ്റാണെന്ന് വസ്തുതകൾ നിരത്തി മറുപടി തന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ കാര്യങ്ങൾ അറിയിക്കാനും കൈക്കൂലി വാങ്ങിയെന്ന പരാതിയെ പറ്റി അന്വേഷിക്കാനായി പൊലീസിൽ പരാതി നൽകാനും പ്രൈവറ്റ് സെക്രട്ടറിയോട് നിർദേശിച്ചു. 20ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ അറിയിച്ചു. 23ന് പൊലീസിൽ പരാതിയും നൽകി. പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വസ്തുതാപരമായും ശാസ്ത്രീയമായും പൊലീസ് കേസ് അന്വേഷിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |