ന്യൂയോർക്ക് : ലോകമെമ്പാടുമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഏറെ പ്രിയപ്പെട്ടതാണ് ഹാരിപോട്ടർ കഥകൾ. ബ്രിട്ടീഷ് എഴുത്തുകാരി ജെ.കെ. റൗളിംഗ് രചിച്ച ഹാരിപോട്ടർ സിനിമാ പരമ്പരയായപ്പോൾ ലോകം ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. വിവിധ രാജ്യങ്ങളിലായി ഹാരിപോട്ടർ സ്റ്റോറുകൾ നിലവിലുണ്ട്. ഇക്കൂട്ടത്തിൽ ലോകത്തെ ഏറ്റവും വലിയ ഹാരിപോട്ടർ സ്റ്റോർ യു.എസിലെ ന്യൂയോർക്കിലാണ്.
ലോവർ മാൻഹട്ടണിൽ മൂന്ന് നിലകളിലായി 21,000ത്തിലേറെ സ്ക്വയർ ഫീറ്റിൽ ഒരുക്കിയിരിക്കുന്ന ഈ സ്റ്റോറിൽ ലോകത്ത് എവിടെയും ലഭ്യമായതിനേക്കാൾ ഹാരിപോട്ടർ ഉത്പന്നങ്ങളുടെ ഏറ്റവും വലിയ കളക്ഷൻ കാണാനാകും.
ഹാരിപോട്ടർ സിനിമകളുടെ പശ്ചാത്തലമായ ഹോഗ്‌വാർട്സ് സ്കൂളിന്റെ തീമിലുള്ള തൊപ്പികളും മാന്ത്രിക വടികളും സ്പെഷ്യൽ ബട്ടർ ബിയറുമൊക്കെ ഇവിടെ ലഭ്യമാണ്. സ്റ്റോറിന്റെ അടിമുടി ലുക്കും ഹാരിപോട്ടർ തീമിലാണ് ഒരുക്കിയിരിക്കുന്നത്. ഫീനിക്സ് പക്ഷിയുടേത് ഉൾപ്പെടെ വലിയ പ്രതിമകളും ഇവിടെ കാണാം. 2021 ജൂണിലാണ് സ്റ്റോറിന്റെ പ്രവർത്തനമാരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |