പെരിന്തൽമണ്ണ: പാൽ വാങ്ങാൻ പോയ 11കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ 62കാരനെ 30 വർഷം കഠിന തടവിനും 30,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. തിരുവാലി നടുവത്ത് തിണ്ണക്കത്തോടി വീട്ടിൽ സുകുമാരനെയാണ് (62) പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് എസ്.സൂരജ് ശിക്ഷിച്ചത്. പോക്‌സോ നിയമപ്രകാരം 25 വർഷം കഠിനതടവും ഐ.പി.സി നിയമപ്രകാരം അഞ്ച് വർഷം കഠിന തടവും 25,000 രൂപ പിഴയടച്ചില്ലെങ്കിൽ ഒരുവർഷം അധിക തടവിനും ശിക്ഷ വിധിച്ചു. വണ്ടൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ ആയിരുന്ന പി.രവി, ഇൻസ്‌പെക്ടർ ഗോപകുമാർ എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രതിയെ പെരിന്തൽമണ്ണ സബ് ജയിൽ മുഖേന തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സപ്ന പി.പരമേശ്വരത് ഹാജരായി. പ്രോസിക്യൂഷൻ ലൈസൺ വിഭാഗം സീനിയർ സിവിൽ പൊലീസ് ഓഫീസർ സൗജത് പ്രോസിക്യൂഷനെ സഹായിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |