ഇലന്തൂർ: നാലര പതിറ്റാണ്ട് നീണ്ട പൊതുപ്രവർത്തനത്തിലൂടെ ആർജ്ജിച്ചെടുത്ത തിളങ്ങുന്ന വ്യക്തിത്വമാണ് ഇലന്തൂർ ഹരിദാസ് എന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. പതിറ്റാണ്ടുകൾക്ക് മുൻപേ പരിചയപ്പെട്ട നാൾ മുതൽ കണ്ടു വന്ന അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത ഊർജ്ജവും സംഘാടനാ ശേഷിയും വ്യക്തിപരമായി അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.അന്തരിച്ച സംഘപരിവാർ നേതാവ് ഇലന്തൂർ ഹരിദാസിന്റെ സ്മരണാർത്ഥം ഇലന്തൂരിൽ സംഘടിപ്പിച്ച ഹരിവന്ദനം പരിപാടിയിൽ സംസാരിക്കുകയിരുന്നു അദ്ദേഹം . ആർ .എസ് . എസ് ഖണ്ഡ് സംഘചാലക് കെ. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഇലന്തൂർ ശ്രീദേവി പടയണി സംഘം പ്രസിഡന്റ് കെ. അശോക് കുമാർ ഇലന്തൂർ ഹരിദാസ് അനുസ്മരണം നടത്തി. ആർ.എസ്.എസ് ജില്ലാ സഹസംഘചാലക് സി. എൻ ഓമനക്കുട്ടൻ, ഇലന്തൂർ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ സൂരജ്, ബി.ജെ.പി ദേശീയ കൗൺസിൽ അംഗം വിക്ടർ ടി. തോമസ്,കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആർ. നായർ, ബി .എം. എസ് ജില്ലാ സെക്രട്ടറി എ. കെ ഗിരീഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി മുകുന്ദൻ, സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം വി.കെ പുരുഷോത്തമൻ പിള്ള, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സോമരാജൻ, ശബരിഗിരി ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്സ് സൊസൈറ്റി ചെയർമാൻ പ്രസാദ് ആനന്ദഭവനം,വേലൻ മഹാസംഘ സംസ്ഥാന പ്രസിഡന്റ് കെ.കെ ശശി,സാംബവ മഹാസഭ സംസ്ഥാന കമ്മിറ്റിയംഗം സുരേന്ദ്രൻ പാലച്ചുവട്, വിശ്വകർമ്മ സർവീസ് സൊസൈറ്റി താലൂക്ക് യൂണിയൻ പ്രസിഡന്റ് ഉണ്ണി മെഴുവേലി, അയ്യപ്പസേവാസമാജം സംസ്ഥാന സമിതിയംഗം അഡ്വ. ജയൻ ചെറുവള്ളിൽ, ഇലന്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് സാംസൺ തെക്കേതിൽ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സൂരജ് ഇലന്തൂർ, ഭഗവതികുന്ന് ദേവീക്ഷേത്രം പ്രസിഡന്റ് സുരേഷ് കൊണ്ടൂർ തുടങ്ങിയവർ പങ്കെടുത്തു. രാജീവ് എസ് സ്വാഗതവും കലേഷ് പാലിശേരി കൃതജ്ഞതയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |