തിരുവനന്തപുരം: തന്റെ ജീവിതമാണ് തന്റെ സന്ദേശം എന്ന് ഗാന്ധിജി പറഞ്ഞതിൽ അതിശയോക്തി തെല്ലുമില്ലെന്നും 'സൗമ്യമായ രീതിയിൽ നിങ്ങൾക്ക് ലോകത്തെ പിടിച്ചു കുലുക്കാം' എന്നദ്ദേഹം പറഞ്ഞതിന് ഏറ്റവും മികച്ച ഉദാഹരണം അദ്ദേഹം തന്നെയാണെന്നും സ്പീക്കർ എ.എൻ.ഷംസീർ ഗാന്ധിജയന്തിദിന സന്ദേശത്തിൽ പറഞ്ഞു. ലോകം ആദരിക്കുന്ന ചരിത്ര പുരുഷനെ നിരന്തരം സ്മരിക്കുക എന്നതാണ് ഇന്ത്യയിലെ ഇന്നത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിരോധങ്ങളിലൊന്ന് . വർഗ്ഗീയവാദികളാൽ ഗാന്ധി വധിക്കപ്പെടുകയായിരുന്നു എന്ന് വരും തലമുറകളോട് സംശയമില്ലാതെ പറഞ്ഞുറപ്പിക്കുകയാണ് ഇന്ന് അദ്ദേഹത്തിന് അർപ്പിക്കാവുന്ന സ്മൃതിപുഷ്പങ്ങളെന്നും സ്‌പീക്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |