ന്യൂഡൽഹി: മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം. 12 നവജാതശിശുക്കൾ ഉൾപ്പെടെ 24 രോഗികളാണ് മരിച്ചത്. നന്ദേഡിലെ സർക്കാർ ആശുപത്രിയിലാണ് 24 മണിക്കൂറിനുള്ളിലാണ് 24 രോഗികൾ മരിച്ചത്.
അതേസമയം മതിയായ ചികിത്സ നൽകാൻ കഴിഞ്ഞില്ലെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു, ആവശ്യത്തിന് മരുന്നും സ്റ്റാഫും ഇല്ലെന്നാണ് അധികൃതരുടെ ഭാഷ്യം.. സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസും രംഗത്തെത്തി. സംസ്ഥാനത്തെ ട്രിപ്പിൾ സർക്കാരാണ് സംഭവത്തിന് ഉത്തരവാദിയെന്ന് എൻ.സി.പി നേതാവ് സുപ്രിയ സുലെ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |