കൊയിലാണ്ടി: പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ പ്രതി ആക്രമിച്ചു. എ.എസ്.ഐ.' അടക്കം മൂന്നു പൊലീസുകാർക്ക് പരിക്ക്. പ്രതി ജീപ്പും തകർത്തു. ഇന്നലെ രാത്രി .9 മണിയോടെയാണ് സംഭവം. ചെങ്ങോട്ട്കാവ് മാടാക്കര മൂന്നു കുടിക്കൽ റൗഫ് (38 ) ആണ് പൊലീസിനെ ആക്രമിച്ചത്. എ.എസ്.ഐ.വിനോദ് ,എസ്.സി.പി. ഒ, ഗംഗേഷ്, ഹോം ഗാർഡ് സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ' റൗഫ് വീട്ടിൽ വെച്ച് ഭാര്യ റുബീനയെയും മൂന്നു മക്കളെയും പുറത്താക്കി വാതിലടക്കുകയും ചെയ്തതിനെ തുടർന്ന് ഭാര്യ റുബീന പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
ഇത് അന്വേഷിക്കാൻ വീട്ടിലെത്തിയ പൊലീസുകാരാണ് അക്രമത്തിനിരയായത്.
എ.എസ്.ഐ വിനോദിന് തലയ്ക്കണ് പരിക്കേറ്റത്. ഇയാളെ പ്രതി മാരാകായുധവുമായി ആക്രമിക്കുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്നും കൂടുതൽ പൊലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |