രാമനാട്ടുകര:47 ഗ്രാം എം ഡി എം എ യുമായി രണ്ടു പേർ ഫറോക്ക് പൊലീസിന്റെ പിടിയിൽ.
രാമനാട്ടുകരയിൽ വിൽപനക്കായി കൊണ്ട് വന്ന 47ഗ്രാം എം ഡി എം എ യുമായി മുഹമ്മദ് ഷാഫി എരഞ്ഞിക്കൽ,പള്ളിക്കൽ ബസാർ, മുഹമ്മദ് ഷാഫി. വി. പി.മാണിക്ക പറമ്പ, ഒളവട്ടൂർ എന്നിവരെയാണ് രാമനാട്ടുകര നിസരി ജംഗ്ഷനിൽ നിന്ന് പിടികൂടിയത്.ഫറോക്ക് പൊലീസ് ഇൻസ്പെക്ടർ പി എസ് ഹരീഷിന്റെ നിർദ്ദേശ പ്രകാരം നടത്തിയ വാഹന പരിശോധനക്കിടെ സബ് ഇൻസ്പെക്ടർ പി ടി സൈഫുള്ള, സബ് ഇൻസ്പെക്ടർ അനൂപ് സ്റ്റീഫൻ എന്നിവർ അടങ്ങുന്ന സംഘമാണ് 47ഗ്രാം എം ഡി എം എ വിൽക്കാൻ കൊണ്ട് വന്ന കാറും ഉൾപ്പെടെ പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.പൊലീസ് സംഘത്തിൽ സി. പി ഓ മാരായ സുധീഷ്, അഷ്‌റഫ്, സനീഷ്, സുമേഷ്, ബിനേഷ് ഫ്രാൻസിസ്, ഡ്രൈവർ സന്തോഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |