SignIn
Kerala Kaumudi Online
Thursday, 12 December 2019 2.33 PM IST

പ്രണയമീനുകളുടെ കടലിൽ സ്രാവുകളെ വേട്ടയാടി വിനായകൻ,​ ടീസർ

teaser

കമൽ സംവിധാനം ചെയ്യുന്നപുതിയ ചിത്രമായ പ്രണയ മീനുകളുടെ കടലിന്റെ ടീസർ പുറത്തിറങ്ങി. കടലില്‍ സ്രാവുകളെ വേട്ടയാടുന്ന വിനായകനെയാണ് ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

മുപ്പത്തിയൊന്ന് വർഷത്തിനു ശേഷം സംവിധായകൻ കമലും തിരക്കഥാകൃത്ത് ജോൺണ്‍പോളും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പ്രണയമീനുകളുടെ കടലിനുണ്ട്.

ഡാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി വട്ടക്കുഴി നിർമ്മിക്കുന്ന ചിത്രത്തിൽ വിനായകന് പുറമെ ദിലീഷ് പോത്തൻ,​ ഗബ്രി ജോസ്, ഋദ്ധി കുമാർ, ജിതിൻ പുത്തഞ്ചേരി, ആതിര, ശ്രേയ, തുടങ്ങിയ ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്നു. ഷാൻ റഹ്‍മാന്റെതാണ് ചിത്രത്തിന്റെ സംഗീതം. ഛായാഗ്രഹണം വിഷ്ണു പണിക്കർ. വസ്ത്രാലങ്കാരം ധന്യ. പി.ആർ.ഒ- വാഴൂർ ജോസ്, ആതിര ദിൽജിത്ത്, എ.എസ്. ദിനേഷ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: TEASER, KAMAL, VINAYAKAN
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.