ആറ്റിങ്ങൽ: ഗുരുധർമ്മ പ്രചാരണ സഭയുടെ നേതൃത്വത്തിൽ കുടുംബ പ്രാർത്ഥന സംഗമം സംഘടിപ്പിച്ചു.മേൽകടക്കാവൂരിൽ ഗുരുദേവൻ തപസു ചെയ്ത ഗുരുവിഹാറിൽ നിന്നാ ആദ്യ യോഗം ആരംഭിച്ചു. സ്വാമി അദ്വൈദാനന്ദതീർത്ത മുഖ്യ പ്രഭാഷണവും ഉദ്ഘാടനവും നിർവഹിച്ചു.സ്വാമി വിരജനന്ദഗിരി പ്രഭാണണം നടത്തി.വിജയലളിത ടീച്ചർ ആദ്യക്ഷത വഹിച്ചു.കൺവീനവർ സുരേഷ്ബാബു ആശംസപ്രസംഗം നടത്തി. ഗുരുവിഹാർ അശോകൻ നന്ദി പറഞ്ഞു. കല്ലിതോട്ടം ഭവനത്തിൽ നടന്ന കുടുംബസംഗം സ്വാമി അദ്വൈതാനന്ദ തീർത്ഥ ഉദ്ഘാടനം ചെയ്തു. വിരജനന്ദഗിരി സ്വാമി,ജനറൽ കൺവീനർ സുരേഷ് ബാബുവു,വിജയലത ടീച്ചർ,ജീവൻ സത്യൻ,ഹെനസുരേഷ് തുടങ്ങിയവർ സംസാരിച്ചു. ഉഷാ ഭവനത്തിൽ നടന്ന കുടുംബസംഗമം സ്വാമി വിരജാനന്ദാഗിരി ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ സുരേഷ് ബാബു സംസാരിച്ചു. കടക്കാവൂരിലെ നാലാമത്തെ കുടുംബസംഗമം അനിൽ സാഹു ഭവനത്തിൽ സ്വാമി വിരജനന്ദാഗിരി മുഖ്യപ്രഭാഷണം നടത്തി.അഞ്ചാമത്തെ കുടുംബസംഗമം കടക്കാവൂരിലെ ആനത്തലവട്ടം ഭവനിൽ ഉദ്ഘാടാനവും മുഖ്യപ്രഭാഷണവും സ്വാമി വിരജാനന്ദഗിരി നിർവഹിച്ചു.വിജയലത അധ്യക്ഷത വഹിച്ചു. തുളസിയുടെ കടക്കാവൂർ ഭവനത്തിൽ സ്വാമിസത്യാനന്ദസരസ്വതി ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |