കോഴിക്കോട്: പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗന്ധുക്കൾ നൽകുന്നതിനുള്ള മുൻ ഉത്തരവ് റദ്ദാക്കിയ നടപടിക്കെതിരെ എൻ.ജി.ഒ അസോസിയേഷൻ താമരശ്ശേരി സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. അവകാശ നിഷേധങ്ങൾ തുടർക്കഥയാവുമ്പോൾ ഇടത് സർവീസ് സംഘടനകൾ പുലർത്തുന്ന മൗനം അപഹാസ്യമാണന്ന് അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ് പി.അരുൺ അദ്ധ്യക്ഷനായി. ബ്രാഞ്ച് സെക്രട്ടറി ബി.സി.സാജേഷ്, കെ.കെ.ഷൈജേഷ്, കെ.കൃഷ്ണൻകുട്ടി, പി.ഉണ്ണിക്കണ്ണൻ, ജൂബി ജോസഫ്, പി.ടി.ചഞ്ചൽ എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് കെ.അനിൽകുമാർ, പി.വി.സന്ദീഷ് , കെ.അലവി, യു..കെ.ആയിഷക്കുട്ടി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |