കൊച്ചി: കേരള ഹൈക്കോടതിയിൽ അഡിഷണൽ ജഡ്‌ജിമാരായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്ത അഞ്ചു പേരിൽ മൂന്നു പേരെ നിയമിച്ച് കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനമിറക്കി. സംസ്ഥാനത്തെ ജില്ലാ ജഡ്‌ജിമാരെയാണ് ശുപാർശ ചെയ്തത്.
കൽപ്പറ്റ പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജിയും പത്തനംതിട്ട റാന്നി സ്വദേശിയുമായ ജോൺസൺ ജോൺ, തൃശൂർ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയും പന്തളം സ്വദേശിയുമായ ജി.ഗിരീഷ്, കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജിയും തിരുവനന്തപുരം വെള്ളായണി സ്വദേശിയുമായ സി.പ്രതീപ് കുമാർ എന്നിവർക്കാണ് നിയമനം.
കൊളീജിയം ശുപാർശ ചെയ്ത കൊല്ലം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി എം.ബി.സ്നേഹലത, ഹൈക്കോടതി രജിസ്ട്രാർ ജനറൽ പി.കൃഷ്‌ണകുമാർ എന്നിവരുടെ നിയമനത്തിൽ തീരുമാനമായിട്ടില്ല. ഇതോടെ കേരള ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 36 ആകും. 11 ഒഴിവുകൾ ഇനിയും നികത്താനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |