കുട്ടികൾ ആദ്യാക്ഷരം കുറിക്കുന്ന ചിത്രങ്ങളും വീഡിയോയുമൊക്കെയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ചില കുട്ടികൾ കരഞ്ഞുകൊണ്ടാണ് ഹരിശ്രീ കുറിക്കുന്നത്, ചിലരാകട്ടെ വളരെ സന്തോഷത്തോടെയും.
ഇതിനിടയിൽ നടിയും അവതാരകയുമായ എലീന പടിക്കൽ ഫേസ്ബുക്കിൽ പങ്കുവച്ച പഴയൊരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. നായനാരുടെ മടിയിലിരുന്ന് ചിരിച്ചുകൊണ്ട് ആദ്യാക്ഷരം കുറിക്കുന്ന തന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
ഈശ്വര വിലാസം റോഡിലെ വാടക വീട്ടിലാണ് നായനാർ മൂന്ന് വയസുകാരിയായിരുന്ന എലീനയെ എഴുത്തിനിരുത്തിയത്. തങ്ങളുടെ മകളെ എഴുത്തിനിരുത്തുമോയെന്ന് എലീനയുടെ പിതാവ് ചോദിച്ചപ്പോൾ ആദ്യം നായനാർ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. എന്നാൽ ശാരദ ടീച്ചർ കൂടി നിർബന്ധിച്ചതോടെ അദ്ദേഹം സമ്മതിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |