പയ്യോളി: സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വർണ മെഡൽ നേടിയ തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ അഭിനയയ്ക്കും 600 മീറ്ററിൽ പങ്കെടുത്ത കാർത്തിക് കൃഷ്ണയ്ക്കും സ്വീകരണം നൽകി. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ എൻ.സി.സി, എസ്.പി.സി കാഡറ്റുകളും വിദ്യാർത്ഥികളും ജേതാക്കളെ സ്കൂളിലേക്ക് ആനയിച്ചു. യോഗത്തിൽ പ്രധാനാദ്ധ്യാപകൻ എൻ.എം മൂസക്കോയ അദ്ധ്യക്ഷത വഹിച്ചു .പി.ടി.എ പ്രസിഡന്റ് സബീഷ് കുന്നങ്ങോത്ത് , പ്രിൻസിപ്പൽ മോഹനൻ പഞ്ചാരി, വൈസ് പ്രസിഡന്റ് മൊയ്തീൻ പെരിങ്ങാട് , കെ .സജിത്ത്, കെ സമീറ, എം.പി റുഖിയ, റസാക്ക് കാട്ടിൽ, പ്രിയ. എ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |