കോഴിക്കോട്: നിയമസഭാ സമിതിയുടെ (ലോക്കൽ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റി 2021-23) തെളിവെടുപ്പ് യോഗം കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സമിതി അദ്ധ്യക്ഷൻ ടി.പി. രാമകൃഷ്ണൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സംസ്ഥാന ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പിന്റെ 2013- 14 വർഷത്തെ സമാഹൃത ഓഡിറ്റിലുൾപ്പെട്ട ഖണ്ഡികകളിന്മേൽ തെളിവെടുപ്പ് നടന്നു. സമിതി അംഗങ്ങളായ എം.എൽ.എമാരായ എ.സി.മൊയ്തീൻ, ടി.ഐ. മധുസൂദനൻ, ഇ.കെ വിജയൻ, കെ.പി.കുഞ്ഞമ്മദ് കുട്ടി, പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ, സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടർ, സംസ്ഥാന പെർഫോമൻസ് ഓഡിറ്റ് ഓഫീസർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോ.ഡയറക്ടർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |