അയ്മനം: പരസ്പരം വായനക്കൂട്ടത്തിന്റെയും അയ്മനം വില്ലേജ് സർവ്വീസ് സഹകരണ ബാങ്ക് ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ചേർന്ന പ്രതിമാസ സാഹിത്യ സമ്മേളനം അയ്മനം ലൈബ്രറിയിൽ നടന്നു. ജയം മാസികാ പത്രാധിപരും സാഹിത്യകാരനുമായ ടി.ജി ബാലകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പരസ്പരം വായനക്കൂട്ടം ഉപദേശക സമിതി അംഗവും കവിയുമായിരുന്ന മണർകാട് ശശികുമാറിനെ അനുസ്മരിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.കെ ഭാനു അദ്ധ്യക്ഷതവഹിച്ചു. കവി സജീവ് അയ്മനം, പരസ്പരം എഡിറ്റർ ഔസേഫ് ചിറ്റക്കാട് എന്നിവർ അനുസ്മരണം നടത്തി. തുടർന്ന് നടന്ന കാവ്യാർച്ചന കവിയും അദ്ധ്യാപകനുമായ രാഹുൽ പൊയ്കയിൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് അഡ്വ.പി.എസ് വിജയൻ, പരസ്പരം അസോസിയേറ്റ് എഡിറ്റർ കെ.കെ അനിൽകുമാർ എന്നിവർ മോഡറേറ്റേമാരായി. ശ്രീധരൻ നട്ടാശ്ശേരി, ജോർജുകുട്ടി താവളം, പി.പി ശാന്തകുമാരി, ആനിക്കാട് ഗോപിനാഥ്, ജി.രമണി അമ്മാൾ, സുജാത കെ.പിള്ള, ജയമോൾ വർഗ്ഗീസ്, ഡോ.മുഹമ്മദ് സുധീർ, അയ്മനം സുധാകരൻ, സജീവ് അയ്മനം, ശുഭ സന്തോഷ്, കെ.പി പ്രസാദ്, എം.സഹീറ, ഔസേഫ് ചിറ്റക്കാട് എന്നിവർ രചനകൾ അവതരിപ്പിച്ചു. ഡോ.മുഹമ്മദ് സുധീർ, കെ.എൻ സുലോചനൻ, ഇ.ആർ അപ്പുക്കുട്ടൻ നായർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |