ആലപ്പുഴ: ഗവ.മുഹമ്മദൻസ് എൽ.പി സ്‌കൂളിലെ വർണ്ണക്കൂടാരം പദ്ധതി എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ അദ്ധ്യക്ഷയായി. എസ്.എസ്.കെ ജില്ല പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡി.എം.രജനീഷ് പദ്ധതി വിശദീകരിച്ചു. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ എം.ആർ.പ്രേം, കൗൺസിലർ സിമി ഷാഫിഖാൻ, സ്‌കൂൾ എച്ച്.എം പി.ഡി.ജോഷി, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.കെ.ശോഭന, ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ സന്ദീപ് ഉണ്ണികൃഷ്ണൻ, എസ്.എം.സി ചെയർമാൻ നിസാം വലിയകുളം, എം.പി.ടി.എ പ്രസിഡന്റ് ഫൗമിത, ബി.ആർ.സി ട്രെയ്‌നർ പി.ആർ.ഷിനിത, കെ.കെ.ഉല്ലാസ്, എസ്.ഷിഹാസ് തുടങ്ങിയവർ പങ്കെടുത്തു. വർണ്ണക്കൂടാരം ശിൽപ്പി സന്തോഷ് ടി.രാജ്, ആർട്ടിസ്റ്റ് ഡി.ധനേഷ്, അക്ഷരമുറ്റം വിജയികൾ ഉൾപ്പടെയുള്ളവരെ സമ്മേളനത്തിൽ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |