കൊച്ചി: സോളാർ പീഡന കേസിൽ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെതിരെ തെളിവില്ലെന്ന സി.ബി.ഐ റിപ്പോർട്ട് പ്രകാരം തന്റെ ഹർജി സി.ജെ.എം കോടതി തള്ളിയതിനെതിരെ പരാതിക്കാരി നല്കിയ റിവിഷൻ പെറ്റിഷൻ ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. കെ.സി. വേണുഗോപാലിന് പുറമേ സി.ബി.ഐക്കും സംസ്ഥാന സർക്കാരിനും നോട്ടീസ് അയയ്ക്കാൻ ജസ്റ്റിസ് സി.എസ്. ഡയസ് നിർദ്ദേശിച്ചു.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലല്ല സി.ബി.ഐ അന്വേഷണം നടത്തിയതെന്നും പ്രതിയെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും ഹർജിയിൽ പറയുന്നു. തിരുവനന്തപുരം സി.ജെ.എം കോടതി അധികാര പരിധി മറികടന്നു.സംഭവ ദിവസം തിരുവനന്തപുരം റോസ്ഹൗസിൽ താനും പ്രതിയും ഉണ്ടായിരുന്നുവെന്നതിന് തെളിവായി സാക്ഷി മൊഴികളുണ്ട്. സാധുവായതോ നിയമപരമായി നിലനിൽക്കുന്നതോ ആയ ഒരു കാരണവും കാണിക്കാതെയാണ് ഹർജി തള്ളിയതെന്നും ഹർജിക്കാരി പറയുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |