കൊല്ലം :കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി മൂന്ന് വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന വായനോത്സവത്തിന്റെ ജില്ലാതല മത്സരം കൊല്ലം തട്ടാമല ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ 29ന് ഉച്ചയ്ക്ക് 1.15ന് നടക്കും. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ പി.എം. മുബാറഖ് പാഷ ഉദ്ഘാടനം ചെയ്യും. തുടർന്ന് മത്സരപരീക്ഷ നടക്കും.. താലൂക്ക് തലത്തിലെ ആദ്യ 10 സ്ഥാനക്കാരാണ് മത്സരാർത്ഥികൾ. ഹാൾടിക്കറ്റ് ലഭിക്കാത്ത വിദ്യർത്ഥികൾ സ്‌കൂളിലെ പ്രധാന അദ്ധ്യാപകനിൽ നിന്നും മുതിർന്നവർ ഗ്രന്ഥശാല സെക്രട്ടറിയുടെ പക്കൽ നിന്നും സാക്ഷ്യപത്രം വാങ്ങി മത്സരത്തിൽ കൃത്യമായി പങ്കെടുക്കണമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണനും സെക്രട്ടറി ഡി.സുകേശനും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |