ചാത്തന്നൂർ: കല്ലുവാതുക്കൽ സമുദ്ര ചാരിറ്റബിൾ ട്രസ്റ്റിന്റെയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും ജില്ലാ അന്ധത കാഴ്ചവൈകല്യ നിയന്ത്രണ പരിപാടിയുടെയും സംയുക്താഭിമുഖ്യത്തിൽ കല്ലുവാതുക്കൽ യു.പി സ്‌കൂളിൽ സൗജന്യ നേത്ര ചികിത്സ, തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു.
എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ വി.എ.പ്രദീപ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സമുദ്ര ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റൂവൽ സിംഗ്, സമുദ്ര ലൈബ്രറി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് പ്രസിഡന്റ് ആർ.രജീഷ്, ജയഘോഷ് പട്ടേൽ, അജയകുമാർ, വിജയൻ ക്യാമ്പ് കോ- ഓർഡിനേറ്റർ ഹേമചന്ദ്രൻ, ഡോക്ടർമാരായ കീർത്തി, പാർവതി, ജയപ്രിയ തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പിൽ തിരഞ്ഞെടുത്ത 156 പേരെ തിമിര ശാസ്ത്രക്രിയയ്ക്കായി തിരുനെൽവേലി അരവിന്ദ് കാണ്ണാശുപത്രിയിലേക്ക് കൊണ്ടുപോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |