പാലക്കാട്: കാട്ടാന ആക്രമണത്തിൽ വൃദ്ധൻ മരിച്ചു. അട്ടപ്പാടിയിലാണ് സംഭവം.തമിഴ്‌നാട് ചിന്നത്തടാകം സ്വദേശി രാജപ്പനാണ് മരിച്ചത്.
അട്ടപ്പാടിയിലുള്ള മകളുടെ വീട്ടിൽ എത്തിയതായിരുന്നു രാജപ്പൻ. വീടിനോട് ചേർന്നുള്ള ചായ്‌പ്പിലാണ് അദ്ദേഹം ഉറങ്ങാൻ കിടന്നത്. രാത്രിയിൽ കാട്ടാന ഇറങ്ങി സമീപത്തുള്ള കൃഷി മുഴുവൻ വ്യാപകമായി നശിപ്പിച്ചു. ഈ ശബ്ദം കേട്ടാണ് രാജപ്പൻ പുറത്തേയ്‌ക്കിറങ്ങിയത്. ഉടൻ തന്നെ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. കണ്ടയുടൻ ആന രാജപ്പനെ ചവിട്ടി കൊലപ്പെടുത്തി.
പ്രദേശത്ത് മുമ്പും കാട്ടാന ശല്യം രൂക്ഷമാണ്. ഏറെ പണിപെട്ടാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ കാട്ടിലേയ്‌ക്ക് പറഞ്ഞുവിട്ടത്. രാജപ്പന്റെ മൃതദേഹം ഇപ്പോൾ കോട്ടത്തറ ആശുപചത്രിയിലാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
കഴിഞ്ഞ ദിവസം വയനാട്ടിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ചോലമല സ്വദേശി കുഞ്ഞവറാന്‍ (58) ആണ് മരിച്ചത്. തോട്ടം തൊഴിലാളിയായ കുഞ്ഞവറാന്‍ രാവിലെ തൊഴിലിടത്തിലേക്ക് പോകുമ്പോളായിരുന്നു സംഭവം. എളമ്പലേരിയിലെ ട്രാന്‍സ്‌ഫോര്‍മറിന് സമീപത്തുവച്ചായിരുന്നു ആനയുടെ ആക്രമണമുണ്ടായത്. കുറേ നാളുകളായി പ്രദേശത്ത് കാട്ടാനകളുടെ ശല്യം രൂക്ഷമാണ്. പകൽ സമയത്തുപോലും ഇതുവഴി സഞ്ചരിക്കാൻ ആളുകൾ പേടിക്കുന്ന സാഹചര്യമാണ് ഇപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |