ഡെറാഡൂണിലെ യൂണിവേഴ്‌സിറ്റി ഒഫ് പെട്രോളിയം & എനർജി സ്റ്റഡീസ്- UPES ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. ബി.ടെക്, ബി.എസ്‌സി ഓണേഴ്‌സ്, ബി.ബി.എ, ബി.ഫാം, ബി.എ, ബി.ഡെസ്, ബി.സി.എ പ്രോഗ്രാമുകൾക്ക് പ്ലസ് ടു വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പെട്രോളിയം എൻജിനിയറിംഗ്, അനലിറ്റിക്‌സ് & ബിഗ് ഡാറ്റ, ഡിജിറ്റൽ ബിസിനസ്, ബിയോമെഡിക്കൽ എൻജിനിയറിംഗ്, ഹെൽത്ത്, സേഫ്റ്റി & എൻവയണ്മെന്റ് എന്നിവ മികച്ച പ്രോഗ്രാമുകളാണ്. എം.ടെക്, എം.എസ്‌സി, എം.സി.എ, എം. ഡെസ്, എം.എ, എം.ബി.എ, എൽ എൽ.ബി, പി എച്ച്.ഡി പ്രോഗ്രാമുകളും ഇവിടെയുണ്ട്. www.upes.ac.in.
രാമലിംഗസ്വാമി റീ എൻട്രി ഫെലോഷിപ്
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ കീഴിലുള്ള ഡിപ്പാർട്ടമെന്റ് ഒഫ് ബയോടെക്‌നോളജി രാമലിംഗസ്വാമി റീ എൻട്രി ഫെലോഷിപ് 24 -25 പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 28 വരെ ഓൺലൈനായി അപേക്ഷിക്കാം. .www.dbtindia.gov.
ശ്രീ രാമചന്ദ്ര യൂണിവേഴ്‌സിറ്റി ബിരുദ കോഴ്‌സുകൾ
ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹയർ എജ്യുക്കേഷൻ & റിസർച്ച് മെഡിസിൻ, ഫാർമസി, നഴ്‌സിംഗ്, ഫിസിയോതെറാപ്പി, അലൈഡ് ഹെൽത്ത് സയൻസസ്, എൻജിനിയറിംഗ് & ടെക്‌നോളജി, മാനേജ്മെന്റ് സ്റ്റഡീസ്, ബയോമെഡിക്കൽ സയൻസസ് & ടെക്‌നോളജി, പബ്ലിക് ഹെൽത്ത്, സ്‌പോർട്‌സ്, ക്ലിനിക്കൽ റിസർച്ച്, ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് പാത്തോളജി, ഒക്യുപേഷണൽ തെറാപ്പി, ബിഹേവിയറൽ & സോഷ്യൽ സയൻസസ് എന്നിവയിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. 50 ഓളം ബിരുദ പ്രോഗ്രാമുകൾ ഇവിടെയുണ്ട്. ഓൺലൈനായി അപേക്ഷിക്കാം. ചെന്നൈയിലുള്ള ഡീംഡ് സർവകലാശാല കൂടിയാണിത്. www.sriramachandra.edu.in.
ഗേറ്റ്- 25 രജിസ്‌ട്രേഷനിൽ വർദ്ധനവ്
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റ് വർദ്ധിച്ചതോടെ ഗേറ്റ് 2025 രജിസ്‌ട്രേഷനിൽ 13 ശതമാനത്തിന്റെ വർദ്ധന. കഴിഞ്ഞ വർഷം 8.25 ലക്ഷത്തോളം വിദ്യാത്ഥികളാണ് രജിസ്റ്റർ ചെയ്തത്. ഈ വർഷം 9.36 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട് . അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പരീക്ഷയെഴുതാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |