നെടുമങ്ങാട്: കുന്നുനട-ആലംകോട് ശ്രീധർമ്മ ശാസ്താ ക്ഷേത്രം റോഡ് ചെളിക്കുളമായി മാറിയിട്ട് മാസങ്ങളായി. സ്വയംഭൂ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലേക്കുള്ള ഏക ഗതാഗത മാർഗമാണിത്. ഇതിലൂടെ ഇരുചക്ര വാഹന യാത്രയും കാൽനട യാത്രയും ഏറെ ദുഷ്കരമാണ്. റോഡിന്റെ ഇരുവശങ്ങളിലും നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്.നഗരസഭയുടെയും ഉഴമലയ്ക്കൽ,വെള്ളനാട് പഞ്ചായത്തിന്റെയും അതിർത്തിയിൽ വരുന്ന റോഡിനെ അധികൃതർ പൂർണമായും കൈയൊഴിഞ്ഞു എന്നാണ് നാട്ടുകാരുടെ പരാതി. ടാറിംഗ് നടത്തണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയിട്ടും ബന്ധപ്പെട്ടവർ നടപടി സ്വീകരിച്ചില്ല. മണ്ഡലച്ചിറപ്പ് മഹോത്സവം ആരംഭിക്കുന്നതോടെ ക്ഷേത്രത്തിലെത്താൻ നൂറുകണക്കിനാളുകളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്.റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ ജനപ്രതിനിധികൾ തയ്യാറാകണമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |