നെടുമങ്ങാട് : മദ്രസയുടെ മറവിൽ കൊച്ചു കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഉത്തർപ്രദേശ് സ്വദേശി ഉൾപ്പടെ മൂന്ന് ഉസ്താദുമാർ നെടുമങ്ങാട് പൊലീസിന്റെ പിടിയിലായി. കുളത്തൂപ്പുഴ ഓന്തുപച്ച തടത്തരികത്തു വീട്ടിൽ ലുക്മാനുൽ ഹക്കിമിന്റെ മകൻ കടയ്ക്കൽ കാഞ്ഞിരത്തുംമൂട് ബിസ്മി ഭവനിൽ സിദ്ധിഖ് (24), തൊളിക്കോട് കരീബാ ഓഡിറ്റോറിയത്തിന് സമീപം ജാസ്മിൻ വില്ലയിൽ വാടകയ്ക്ക് താമസിക്കുന്ന പുളിമൂട് സബീന മൻസിലിൽ ഷാജഹാൻ മകൻ മുഹമ്മദ് ഷമീർ (28),യു.പി ഖേരി ജില്ലയിൽ ഗണേഷ് പുർ ഖൈരിയിൽ മുഹമ്മദ് സഹീർ ഖാസിമിയുടെ മകൻ മുഹമ്മദ് റാസാളൽ ഹഖ് (30) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരു വർഷമായി പ്രതികൾ നെടുമങ്ങാട് മദ്രസ നടത്തി വരികയാണ്. മത പഠനത്തിനായി എത്തുന്ന കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനം നടത്തുന്നുവെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവി കിരൺ നാരായണന്റെ മേൽനോട്ടത്തിൽ കാട്ടാക്കട ഡിവൈ.എസ്.പി എൻ. ഷിബു, നെടുമങ്ങാട് എസ്.എച്ച്.ഒ ഒ.എ. സുനിൽ, എസ്.ഐ സുരേഷ് കുമാർ,എ.എസ്.ഐ ഷാജി,രജിത്,എസ്.സി.പി.ഓമാരായ സി.ബിജു,ദീപ, സി.പി.ഒ അജിത് മോഹൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |