കാഞ്ഞങ്ങാട് : കോറോം ശ്രീനാഥ് ഡി.എസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തൃക്കരിപ്പൂർ നീലംബം കാരുണ്യ സ്പർശം, കാഞ്ഞങ്ങാട് ജീവോദയം സ്‌പെഷ്യൽ സ്‌കൂളിന്റെ നടുമുറ്റം ഇന്റർലോക്ക് ചെയ്തുനൽകി. ചടങ്ങിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് സീനിയർ സിവിൽ പൊലീസ് ഓഫീസർ ഖലീഫ ഉദിനൂർ നിർവ്വഹിച്ചു. ജീവോദയ ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ സറ്റോ ഐസക് അദ്ധ്യക്ഷത വഹിച്ചു. പി.പി.അഹമ്മദ്, നീലംബം മുഖ്യാതിഥിയായി. വാർഡ് മെമ്പർ വിനീത് കൃഷ്ണൻ, മുൻ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.ഉണ്ണികൃഷ്ണൻ, സംഗീതാദ്ധ്യാപിക പുഷ്പ പ്രഭാകരൻ ,ടി എം.ശ്രീനാഥ് പയ്യന്നൂർ എന്നിവർ പ്രസംഗിച്ചു.സ്‌കൂൾ പ്രിൻസിപ്പാൾ ശാലിനി ഉണ്ണിക്കൃഷ്ണൻ സ്വാഗതവും സ്‌കൂൾ അദ്ധ്യാപിക ശ്രീജ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |