കണ്ണൂർ: മലപ്പുറത്ത് പി.അബ്ദുൾ ഹമീദിനെതിരെ പോസ്റ്റർ പതിച്ചത് കോൺഗ്രസുകാരാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു.കോൺഗ്രസിന് എല്ലാ കാര്യത്തിലും അസഹിഷ്ണുതയാണെന്നും.കണ്ണൂരിൽ മാദ്ധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം ഏറ്റെടുത്ത ലീഗ് നിലപാട് സ്വാഗതാർഹമാണ്. ഇക്കാര്യത്തിൽ ലീഗിൽ ഒരു ഭിന്നതയും ഇല്ല.കോൺഗ്രസിന് മാത്രമാണ് പ്രശ്‌നം. മുന്നണി വ്യത്യാസമില്ലാതെ സഹകരണ മേഖലയിൽ എല്ലാവരും ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ തവണ എന്റെ കൂടെ നിയമസഭയിലുണ്ടായിരുന്ന പി. അബ്ദുൾ ഹമീദ് നല്ലൊരു എം.എൽ.എയും മികച്ച സഹകാരിയുമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |