കോഴിക്കോട്: ജില്ലയിലെ എൻ.എസ്.എസ് യൂണിറ്റുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ മാലിന്യ കേന്ദ്രങ്ങൾ വൃത്തിയാക്കി സ്നേഹാരമങ്ങൾ നിർമിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തിനൽകുന്ന കേന്ദ്രങ്ങൾ എൻ.എസ്.എസ് യൂണിറ്റുകളാണ് വൃത്തിയാക്കുക. വൃത്തിയാക്കിയ സ്ഥലങ്ങളിൽ പൂച്ചെടികളും ഇരിപ്പിടങ്ങളും ബോർഡുകളും സ്ഥാപിക്കും. സംസ്ഥാന തലത്തിൽ 3000 മാലിന്യകേന്ദ്രങ്ങൾ വൃത്തിയാക്കി സ്നേഹാരമങ്ങൾ നിർമിക്കാനാണ് പരിപാടി ലക്ഷ്യമിടുന്നത്. ജില്ലയിൽ നൂറിലധികം സ്‌നേഹാരാമങ്ങൾ നിർമിക്കുമെന്ന് ജില്ലാ ശുചിത്വ മിഷൻ കോ ഓഡിനേറ്റർ ഗൗതമൻ പറഞ്ഞു. ഏറാമല, ആയഞ്ചേരി, വില്യാപ്പല്ളി, മണിയൂർ, തിരുവള്ളൂർ, നൊച്ചാട്, കായണ്ണ, ചക്കിട്ടപ്പാറ, അരിക്കുളം, നരിക്കുനി, പെരുമണ്ണ, നടുവണ്ണൂർ, കൊയിലാണ്ടി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ പദ്ധത ആരംഭിച്ചു. പദ്ധതിക്കായി ജില്ലാ ശുചിത്വമിഷനാണ് ധനസഹായം ലഭ്യമാണ്. മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി ഡിസംബർ 31ന് പൂർത്തിയാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |