കാൺപൂർ: പ്രതിശ്രുത വധു വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ ആഘാതത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ഇരുപത്തിമൂന്നുകാരനായ പ്രേം ബാബുവാണ് മരിച്ചത്. ഈ മാസം ഇരുപത്തിയൊൻപതിനായിരുന്നു യുവാവിന്റെ വിവാഹ നിശ്ചയം നടക്കേണ്ടിയിരുന്നത്.
പതിനെട്ടാം തീയതി പ്രേമും യുവതിയും പുറത്തുപോയിരുന്നു. ഇതിനിടയിൽ ഇരുവരും വഴക്കിട്ടു. പിന്നാലെ യുവതി വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് യുവാവ് കുഴഞ്ഞുവീണു. ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പെൺകുട്ടിക്കും കുടുംബത്തിനുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുവാവിന്റെ ബന്ധുക്കൾ ആശുപത്രിയിൽ ബഹളം വച്ചു. യുവതിയും കുടുംബാംഗങ്ങളും ചേർന്ന് യുവാവിനെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്‌തെന്നാണ് അവരുടെ ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്നും പ്രേം ബാബുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |