തൃശൂർ: ധനകാര്യ സ്ഥാപനങ്ങളിൽ ക്രമവിരുദ്ധ പ്രവർത്തനങ്ങളോ തട്ടിപ്പുകളോ സംഭവിക്കുമ്പോൾ ചിട്ടി സ്ഥാപനം എന്ന നിലയിൽ വരുന്ന വാർത്തകൾ വിനയാകുന്നുവെന്ന് ഓൾ കേരള ചിട്ടി ഫോർമെൻസ് അസോസിയേഷൻ. ഒട്ടേറെ പ്രതിസന്ധികളുള്ള സ്വകാര്യ ചിട്ടി മേഖലയെ ഇത് സാരമായി ബാധിക്കുന്നുണ്ട്. കേന്ദ്ര - സംസ്ഥാന നിയമങ്ങൾ അനുസരിച്ചേ ചിട്ടി നടത്താനാകൂ. അനുമതി ലഭിക്കണമെങ്കിൽ സ്ഥാപനം മറ്റൊരു പ്രവർത്തന മേഖലയിലോ സ്ഥാപന രജിസ്‌ട്രേഷൻ രേഖകളിലോ ഉണ്ടാകരുത്. നിധി കമ്പനികൾ തകരുമ്പോൾ ചിട്ടി സ്ഥാപനങ്ങൾ എന്ന നിലയിൽ വാർത്ത വരുന്നത് മേഖലയെ തകർക്കുമെന്ന് ചെയർമാൻ ഡേവിസ് കണ്ണനായ്ക്കൽ, ട്രഷറർ സി.എൽ. ഇഗ്‌നേഷ്യസ്, വർഗീസ് ടി. ജോസ് എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |