ശ്രീനഗർ ജമ്മു കാശ്പീരിലെ രജൗരിയിൽ ഭീകരരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഓഫീസർമാരുൾപ്പെടെ നാല് സൈനികർക്ക് വീരമൃത്യു. രജൗരിയിലെ കാലാക്കോട്ട് വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരർക്കായുള്ള തെരച്ചിൽ ശക്തമാക്കിയതായി സേനാ അധികൃതർ അറിയിച്ചു
കലാക്കോട്ട് മേഖലയിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്ന് സൈന്യത്തിന്റെ പ്രത്യേക വിഭാഗവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലായിരുന്നു ഏറ്റുമുട്ടൽ. രജൗറി ജില്ലയിൽ സുരക്ഷാസേനയുമായി കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചു ഭീകരരെ സൈന്യം വധിച്ചു.ലഷ്കർ ഭീകരരാണ് കൊല്ലപ്പെട്ടത്. ജമ്മു കാശ്മീരിലെ പിർ പഞ്ചൽ വനമേഖല ഏതാനും വർഷങ്ങളായി ഏറ്റുമുട്ടലുകളെ തുടർന്ന് സുരക്ഷാസേനയ്ക്ക് വെല്ലുവിളിയായി മാറിയിരുന്നു. ഭൂപ്രകൃതിയുടെ പ്രത്യേകത മുതലെടുത്താണ് ഭീകരർ പിർ പഞ്ചൽ വനം ഒളിത്താവളമായി ഉപയോഗിച്ചു വരുന്നത്.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |