കുട്ടനാട്: ജലമേളകളിൽ തലവടിയുടെ അഭിമാനമാകാനൊരുങ്ങി നെപ്പോളിയൻ. തലവടിയിലെ ജലോത്സവ പ്രേമികളായ യുവാക്കളും പ്രവാസികളായ സുഹൃത്തുക്കളും ചേർന്ന് നിർമ്മിക്കുന്ന നെപ്പോളിയൻ വെപ്പ് എ ഗ്രേഡ് വള്ളത്തിന് സാബുനാരായണൻ ആചാരി ഉളികുത്തി. 35 ലക്ഷമാണ് പ്രതീക്ഷിക്കുന്ന നിർമ്മാണച്ചെലവ്. തലവടി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ജോജി ജെ. വൈലപ്പള്ളി ചടങ്ങിൽ അദ്ധ്യക്ഷനായി. കുര്യൻ തോമസ് അൻപ്രയിൽ, ജേക്കബ് എബ്രഹാം പുരയ്ക്കൽ എന്നിവർ ശില്പികൾക്ക് ദക്ഷിണ നൽകി. ഫാദർ എബ്രഹാം തോമസ്, ഫാ.റോബിൻ വർഗ്ഗീസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
തലവടി ടൗൺ ബോട്ട് ക്ലബ് പ്രസിഡന്റ് കെ.ആർ.ഗോപകുമാർ, വൈസ് പ്രസിഡന്റുമാരായ അജിത്ത് പിഷാരത്ത്, പി.ഡി.രമേശ്കുമാർ, ട്രഷറർ പ്രിൻസ് പാലത്തിങ്കൽ, ഡോ.ജോൺസൺ വി. ഇടിക്കുള, ടീം കോർഡിനേറ്റർ ജോമോൻ ചക്കാലയിൽ, സിറിൾ സഖറിയ , തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് കനീഷ് കുമാർ, സെക്രട്ടറി ഗോകുൽകൃഷ്ണ, ജെറി മാമൂടൻ, അനിൽകുമാർ വീയപുരം, ചുണ്ടൻ വള്ള സമിതി രക്ഷാധികാരി ജോസഫ് എബ്രഹാം, നിരണം ചുണ്ടൻ വള്ളം സമിതി സെക്രട്ടറി ജോബി ദാനിയേൽ, മണിദാസ്,വാസു, ബാബു ജോർജ്ജ്, മനോഹരൻ വെറ്റിക്കണ്ടം, പി.ഡി.സുരേഷ്, വിനോദ് മുട്ടത്ത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |