തിരുവനന്തപുരം: വിദ്യാർത്ഥികളുടെ പരീക്ഷാഭാരം ലഘൂകരിക്കുന്ന തരത്തിൽ സർവകലാശാലാ പരീക്ഷകൾ വരുന്ന അദ്ധ്യയനവർഷം മുതൽ അടിമുടി മാറും.
എഴുത്തുപരീക്ഷ പരമാവധി 2 മണിക്കൂറാവും. ഫൗണ്ടേഷൻ കോഴ്സുകളടക്കം ജനറൽ പേപ്പറുകൾക്ക് ഒരു മണിക്കൂർ പരീക്ഷ. നാല് ഓപ്ഷനുകളിൽ ശരിയുത്തരം തിരഞ്ഞെടുക്കേണ്ട മൾട്ടിപ്പിൾ ചോയ്സ് രീതിയിലും ഒന്നര മണിക്കൂർ പരീക്ഷയുണ്ടാവും.
ഇന്റേണൽ മാർക്ക് 20ൽ നിന്ന് മുപ്പത് ശതമാനമാക്കും. മൂല്യനിർണയരീതിയും മാറും. നാലുവർഷ ബിരുദത്തിനടക്കം ഈ മാറ്റങ്ങൾ പ്രാബല്യത്തിലാക്കാൻ സർവകലാശാലാ നിയമങ്ങൾ ഭേദഗതിചെയ്യും. എല്ലാ പേപ്പറുകളുടെയും 20% സിലബസ് പഠിപ്പിക്കുന്ന അദ്ധ്യാപകരാവും തയ്യാറാക്കുക. ഇതിൽ സമകാലിക സംഭവങ്ങളും കണ്ടുപിടിത്തങ്ങളും പുരസ്കാരങ്ങളുമെല്ലാം ഉൾപ്പെടുത്താം. മൂന്നു വർഷത്തിലൊരിക്കൽ സിലബസ് പരിഷ്കരിക്കുന്നതിന്റെ പരിമിതി
ഒഴിവാക്കാം.പാഠഭാഗങ്ങളുടെ മൂല്യനിർണയവും കോളേജദ്ധ്യാപകർക്കാണ്.
ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്റർ പരീക്ഷകളുടെ മൂല്യനിർണയം കോളേജുകളിൽ നടത്തും. രണ്ട്, നാല്, ആറ് സെമസ്റ്ററുകളുടേത് വാഴ്സിറ്റിയുടെ ക്യാമ്പുകളിലും. എട്ടാം സെമസ്റ്റർ ഓൺലൈൻ കോഴ്സും ഇന്റേൺഷിപ്പുമാണ്. ചോദ്യപ്പേപ്പർ സർവകലാശാലകളാണ് തയ്യാറാക്കുന്നത്. മൂന്നാഴ്ച കോളേജുകൾ അടച്ചിട്ടുള്ള കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പും ഇല്ലാതാവും. ഉത്തരക്കടലാസുകൾ അദ്ധ്യാപകർക്ക് വീട്ടിലോ കോളേജിലെ ഒഴിവു സമയത്തോ മൂല്യനിർണയം നടത്താം. മാർക്കുകൾ പ്രത്യേക സോഫ്‌റ്റ്‌വെയറിൽ അദ്ധ്യാപകർക്ക് രേഖപ്പെടുത്താം.ഫല പ്രഖ്യാപനം വേഗത്തിലാവും. സെമസ്റ്ററിൽ 90 ദിവസം അദ്ധ്യയനം ഉറപ്പാക്കും. കോളേജ് മൂല്യനിർണയത്തിലെ ക്രമക്കേട് തടയാൻ 20% ഉത്തരക്കടലാസുകൾ സർവകലാശാല പരിശോധിക്കും.
പേപ്പറിന്റെ സ്വഭാവം
അനുസരിച്ച് പരീക്ഷ
സിലബസിന്റെയും ഓരോ പേപ്പറിന്റെയും സ്വഭാവത്തിനുമനുസരിച്ചാവും പരീക്ഷാരീതിയും ദൈർഘ്യവും
നിലവിലെ അസൈൻമെന്റ്, സെമിനാർ എന്നിവയ്ക്ക് പകരമായി ക്വിസ്, ഇന്റർവ്യൂ, ചർച്ചകൾ, പ്രഭാഷണം, കമ്പ്യൂട്ടർ ടെസ്റ്റ് എന്നിവയാവാം.
എഴുത്തു പരീക്ഷയ്ക്കൊപ്പം ലാബ് പരീക്ഷ, അസൈൻമെന്റ്, കേസ് സ്റ്റഡി, ലിറ്ററേച്ചർ സർവേ, വ്യക്തിഗത പ്രോജക്ട്
ഫലവും
സമയത്ത്
പരീക്ഷ കഴിഞ്ഞ് 30ദിവസത്തിനകം ഫലവും അതിന് 15ദിവസത്തിനകം പ്രൊവിഷണൽ സർട്ടിഫിക്കറ്റും നൽകും. 30ദിവസത്തിനകം ബിരുദസർട്ടിഫിക്കറ്റും ലഭിക്കും. ഡോക്ടറൽ തീസിസിന്റെ മൂല്യനിർണ്ണയവും വേഗത്തിലാക്കും. ഇതിനായുള്ള ഭേദഗതി പിന്നാലെവരും.
13,64,536
വിദ്യാർത്ഥികളാണ് കേരളത്തിൽ ഉന്നതവിദ്യാഭ്യാസം നടത്തുന്നത്.
43.2%
കേരളത്തിൽ ഉന്നത വിദ്യാഭ്യാസത്തിന് ചേരുന്നവർ. രാജ്യത്ത് 27.3%
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |