തിരുവനന്തപുരം: ഇന്നലെ രാത്രി ചന്ദ്രന് ചുറ്റും വലിയ പ്രകാശവലയം കാണപ്പെട്ടത് കൗതുകമായി.തിരുവനന്തപുരം നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇത് ദൃശ്യമായിരുന്നു.ഫോട്ടോയെടുക്കാനും കാഴ്ചയുടെ കൗതുകം പകരാനും ജനം പുറത്തിറങ്ങി.
അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ഐസ് പരലുകളുമായി ചേർന്ന് ചന്ദ്രനിൽ നിന്നുണ്ടായ പ്രകാശം തീർക്കുന്ന വിസ്മയമാണിതെന്ന് ഭൗമനിരീക്ഷണകേന്ദ്രം അറിയിച്ചു.പൊതുവെ മൂൺ ഹാലോ എന്നാണിത് അറിയപ്പെടുന്നത്. തണുത്തകാലാവസ്ഥയിലുണ്ടാകുന്ന ഇൗ പ്രതിഭാസം ഭൂമിയോട് ചേർന്നുള്ള അന്തരീക്ഷത്തിലാണ് സംഭവിക്കുന്നത്.ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ചന്ദ്രന്റെ അതേ ഉയരത്തിലാണെന്ന് തോന്നും.സാധാരണ സൂപ്പർ ബ്ളൂ മൂൺ ഉണ്ടാകുമ്പോൾ ചന്ദ്രന് പ്രകാശം കൂടുതലായിരിക്കും. അത്തരം സാഹചര്യങ്ങളിലാണിത് ദൃശ്യമാകുക. തിങ്കളാഴ്ചയാണ് പൗർണ്ണമി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |