ദുബായ്: യു എ ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ രണ്ട് മുതൽ നാല് വരെ രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് അവധിയായിരിക്കുമെന്ന് കഴിഞ്ഞ ദിവസം ഹുമൺ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചിരുന്നു. ശമ്പളത്തോടുകൂടിയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമയത്ത് നാട്ടിലേക്ക് യാത്ര ചെയ്യാൻ പ്ലാനിടുന്നവരും ഉണ്ടാകും.
എന്നാൽ രണ്ട് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്ക് കുതിച്ചുയരുകയാണ്. സെപ്തംബറിലെ വിമാന നിരക്കിനെ അപേക്ഷിച്ച് ഇന്ത്യയിലേക്കും അമേരിക്കയിലേക്കുമുള്ള യാത്രയ്ക്ക് 15 -30 ശതമാനം അധികം നൽകേണ്ടി വരും.ചില സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് സെപ്തംബറിനെ അപേക്ഷിച്ച് ഇരട്ടിയായി.
ഉദാഹരണത്തിന്, എക്കണോമി വിമാന നിരക്ക് ഒരു മാസം മുമ്പ് 875 ദിർഹം മുതൽ 2,530 ദിർഹം വരെ ആയിരുന്നുവെങ്കിൽ, നവംബർ 28 മുതൽ ഡിസംബർ 3 വരെയുള്ള യാത്രയ്ക്കുള്ള ശരാശരി 1,482 ദിർഹം 3,805 വരെ കൊടുക്കേണ്ടി വന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെ മിക്ക വിമാനത്താവളങ്ങളിലേക്കുമുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നെങ്കിലും, യൂറോപ്പ് പോലുള്ള ചിലയിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിൽ മാറ്റമൊന്നുമില്ല. അതേസമയം ക്രിസ്തുമസ്, പുതുവത്സര അവധികൾ അടുക്കുമ്പോൾ 10 -15 ശതമാനം അധിക വർദ്ധനവ് ഉണ്ടായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |