പരിയാരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ യൂണിയന്റെ ആഭിമുഖ്യത്തിൽ ധർണാ സമരം നടത്തി. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ ആഗിരണ പ്രക്രിയ നടപടികൾ ഉടൻ പൂർത്തീകരിക്കുക, തസ്തികകളിലെ നിയമന നടപടികൾ ഉടൻ പൂർത്തീകരിക്കുക, ജീവനക്കാരുടെ ശമ്പളം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മെഡിക്കൽ കോളേജിന് മുന്നിൽ ധർണാ സമരം നടത്തിയത്. കേരള എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടറി പി.പി. സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.പി. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.വി. മനോജ് കുമാർ, എ.എം. സുഷമ, ജില്ല സെക്രട്ടറിയേറ്റംഗം സീബ ബാലൻ, ജില്ലാ സെക്രട്ടറി എൻ. സുരേന്ദൻ, ഏരിയ സെക്രട്ടറി പി.ആർ. ജിജേഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |