ചേർത്തല : റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം രണ്ടുദിനം പിന്നിട്ടപ്പോൾ കായംകുളം ഉപജില്ല മുന്നിൽ. ഹൈസ്‌കൂൾ വിഭാഗത്തിലും യു.പിയിലും ഒന്നാം സ്ഥാനത്തും ഹയർസെക്കൻഡറിയിൽ രണ്ടാം സ്ഥാനത്തുമാണ് കായംകുളം. യു.പി വിഭാഗത്തിൽ 15 ഇനങ്ങൾ പൂർത്തിയായപ്പോൾ 57 പോയിന്റുമായാണ് കായംകുളത്തിന്റെ മുന്നേറ്റം. ഹൈസ്‌കൂൾ വിഭാഗത്തിൽ 44 ഇനങ്ങളിൽ നിന്ന് 128 പോയിന്റും നേടി.
ഹയർസെക്കൻഡറി വിഭാഗത്തിൽ 41 ഇനങ്ങളിൽ 115 പോയിന്റുമായി ചെങ്ങന്നൂരാണ് മുന്നിൽ. 110 പോയിന്റുമായി കായംകുളവും ആതിഥേയരായ ചേർത്തലയും തൊട്ടുപിന്നിലുണ്ട്. 87പോയിന്റുമായി തുറവൂർ മൂന്നാം സ്ഥാനത്തും 85 പോയിന്റുമായി ആലപ്പുഴ നാലാം സ്ഥാനത്തുമാണ്.
ഹൈസ്‌കൂൾ വിഭാഗത്തിൽ 112 പോയിന്റുമായി മാവേലിക്കരയ്ക്കാണ് രണ്ടാം സ്ഥാനം. ചേർത്തല (111),ഹരിപ്പാട് (106), അമ്പലപ്പുഴ (97),ആലപ്പുഴ (93) എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ.
യു.പി വിഭാഗത്തിൽ ചേർത്തല (49),ആലപ്പുഴ (49), തുറവൂർ (46), ഹരിപ്പാട് (38) എന്നിവരാണ് കായംകുളത്തിന്റെ പിന്നിൽ.
സ്‌കൂൾ വിഭാഗത്തിൽ യു.പിയിൽ കൈനടി എ.ജെ.ജോൺ മെമ്മോറിയൽ ഹൈസ്‌കൂൾ(20),കെ.എ.എം.യു.പി.എസ് മുതുകുളം(11),സി.ബി.എം.എച്ച്.എസ്(11)താമരക്കുളം വി.വി.എച്ച്.എസ്.എസ്(11), ഹൈസ്‌കൂൾ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് ഹരിപ്പാട്(45),സെന്റ് ജോൺസ് എച്ച്.എസ്.എസ്.മറ്റം(39),ചേർത്തല മുട്ടം ഹോളിഫാമിലി എച്ച്.എസ്.എസ്(37), ഹയർസെക്കൻഡറിയിൽ മാന്നാർ നായർസമാജം എച്ച്.എസ്.എസ്(62),ഗവ.എച്ച്.എസ്.എസ് ഹരിപ്പാട്(35),എം.ടി.എച്ച്.എസ്.എസ് വെണ്മണി(34) എന്നീ സ്കൂളുകളാണ് മുന്നിൽ .
യു.പി വിഭാഗം സംസ്‌കൃത കലോത്സവത്തിൽ 33പോയിന്റുമായി ചേർത്തല മുന്നിലെത്തി. തുറവൂർ(31), ആലപ്പുഴ(31), ഹരിപ്പാട്(28),കായംകുളം(28) എന്നീ ഉപജില്ലകളാണ് അടുത്ത സ്ഥാനങ്ങളിൽ.
സംസ്‌കൃത കലോത്സവം ഹൈസ്‌കൂൾ വിഭാഗത്തിൽ 25 പോയിന്റുമായി തുറവൂരാണ് മുന്നിൽ. ചെങ്ങന്നൂർ (21),മാവേലിക്കര (20),ചേർത്തല (19) ഉപജില്ലകൾക്കാണ് അടുത്തസ്ഥാനങ്ങൾ.
യു.പി വിഭാഗം അറബി കലോത്സവത്തിൽ 30 പോയിന്റുകൾ നേടി ഹരിപ്പാടും കായംകുളവും ഒന്നാമതാണ്.തുറവൂർ(28) ,ആലപ്പുഴ (28),ചേർത്തല(26) എന്നീ ഉപജില്ലകളാണ് തൊട്ടു പിന്നിൽ.
ഹൈസ്‌കൂൾ വിഭാഗത്തിൽ 55 പോയിന്റുകൾ നേടി കായംകുളവും ആലപ്പുഴയുമാണ് മുന്നിൽ. ചേർത്തല (51) രണ്ടാമതും തുറവൂർ(50) മൂന്നമതും അമ്പലപ്പുഴ(47) നാലാമതുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |