തിരുവനന്തപുരം: വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന് കീഴിൽ ഇടത്തരം ചെറുകിട സൂക്ഷ്മ സംരംഭങ്ങളുടെ വികസനത്തിനുള്ള പദ്ധതിയിലേക്ക് കൺസൾട്ടന്റുകളെ ക്ഷണിച്ചു.
ഡി.പി.ആർ, വ്യവസായ പദ്ധതി നിർവഹണം തുടങ്ങിയ മേഖലകളിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് ഡിസംബർ പത്ത് വരെ അപേക്ഷിക്കാം.
ഡിജിറ്റൽ എം.എസ്.എം.ഇ വർക്ഷോപ്
തിരുവനന്തപുരം: വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെന്റ് (കെ.ഐ.ഇ.ഡി) ഡിജിറ്റൽ എം.എസ്.എം.ഇ എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന വർക്ഷോപ് സംഘടിപ്പിക്കുന്നു. ഡിസംബർ രണ്ടിനു രാവിലെ 10മുതൽ അഞ്ചു വരെയാണ് പ്രോഗ്രാം. എന്റർപ്രൈസ് ഡെവലപ്മെന്റ് സെന്റർ, നാലാം നില ഇങ്കൽ ടവർ1, ഇങ്കൽ ബിസിനസ് പാർക്ക്, അങ്കമാലി ക്യാമ്പസിൽ വച്ചാണ് പരിശീലനം. സംരംഭം തുടങ്ങിയവർക്കും സംരംഭകതത്പരർക്കും പങ്കെടുക്കാം. താത്പര്യമുള്ളവർ www.kied.info ൽ ഓൺലൈനായി നവംബർ 30ന് മുമ്പ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484 2532890/ 2550322/9946942210.
കമ്പ്യൂട്ടർ കോഴ്സ്
തിരുവനന്തപുരം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ ഡിസംബർ ആറിന് ആരംഭിക്കുന്ന ടാലി കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. വെബ്സൈറ്റ്: www.lbscentre.kerala.gov.in. ഫോൺ: 0471-2560333.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |