കൊച്ചി: കെ.എസ്.ആർ.ടി.സിയെ അടച്ചു പൂട്ടാൻ അനുവദിക്കില്ലെന്നും മികച്ച നയതീരുമാനങ്ങളിലൂടെ സ്ഥാപനത്തെ വളർത്തുകയാണ് വേണ്ടതെന്നും ഹൈക്കോടതി. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും പത്തിനകം നല്കണമെന്ന ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് ജീവനക്കാർ നല്കിയ കോടതിയലക്ഷ്യക്കേസിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം വാക്കാൽ പറഞ്ഞത്.
ഒക്ടോബറിലെ ശമ്പളം വിതരണം ചെയ്തതായി സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ പത്തിനു മുമ്പ് ശമ്പളം നല്കാത്തതിനാൽ കോടതിയലക്ഷ്യ നടപടി തുടരുമെന്നും അല്ലെങ്കിൽ ഉത്തരവിൽ ഇളവു തേടി ഹർജി നല്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഹർജി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |